ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് ഖാതിമയിൽ നിന്നുള്ള ഈ ബിജെപി ജനപ്രതിനിധി.
കഴിഞ്ഞ ദിവസം ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ ധാമിയെ തെരഞ്ഞെടുത്തത്. 57 ബിജെപി എംഎൽഎമാർ പങ്കെടുത്തു. നിയമസഭാംഗമാകാത്തതിനെത്തുടർന്നു മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തിനെ ബിജെപി കേന്ദ്രനേതൃത്വം ഇന്നലെ നീക്കുകയായിരുന്നു.
നാലുമാസം മുൻപാണ് റാവത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി നിയമസഭാംഗമല്ലാത്ത റാവത്തിനെ നിയമസ ഭയിലെത്തിക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടത് റാ വത്തിനു തിരിച്ചടിയാവുകയായിരുന്നു.
പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
05:25 PM Jul 04, 2021 | Deepika.com