ശ്രീനഗർ: ജമ്മു വ്യോമസേനാ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനു പിന്നാലെ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനുമാണ് വിലക്ക്.
ഡ്രോൺ കൈവശമുള്ളവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് ശ്രീനഗർ കളക്ടർ ശനിയാഴ്ച ഉത്തരവിറക്കി. സുരക്ഷാ കാരണങ്ങളാൽ ശ്രീനഗറിൽ ഡ്രോൺ കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുള്ള ആളുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.
ശ്രീനഗറിൽ ഡ്രോൺ നിരോധിച്ചു; ഉപകരണമുള്ളവർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം
05:16 PM Jul 04, 2021 | Deepika.com