ഇ​ന്ത്യ​യി​ലേ​ക്ക് മൊ​ഡേ​ണ​യും വ​രു​ന്നു; വാ​ക്സി​ൻ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി

04:46 PM Jun 29, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ മൊ​ഡേ​ണ​യു​ടെ കോ​വി​ഡ് വാ​ക്‌​സി​ന് ഇ​ന്ത്യ​യി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി. പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ സി​പ്ല​യ്ക്ക് വാ​ക്സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഡി​സി​ജി​ഐ അ​നു​മ​തി ന​ൽ​കി.

കോ​വി​ഡി​നെ​തി​രെ 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണ് മൊ​ഡേ​ണ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 28 മു​ത​ൽ 42 ദി​വ​സം വ​രെ​യാ​ണ് ര​ണ്ടാം വാ​ക്സിനെ​ടു​ക്കാ​നു​ള്ള ഇ​ട​വേ​ള.

ഫൈ​സ​റി​നെ​പ്പോ​ലെ, മോ​ഡേ​ണ​യും എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ ആ​ണ്. ഫൈ​സ​റി​ന്‍റെ വാ​ക്സി​ൻ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് സി​ഇ​ഒ ആ​ൽ​ബ​ർ​ട്ട് ബൗ​ർ​ല പ​റ​ഞ്ഞി​രു​ന്നു. കൊ​വി​ഷീ​ൽ​ഡ്, കൊ​വാ​ക്സീ​ൻ, സ്പ്ടു​നി​ക് എ​ന്നി​വ​യാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ള്ള വാ​ക്സി​നു​ക​ൾ.