ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയിലെ രണ്ട് പേർക്ക് പരിക്ക്. സിആർപിഎഫിലെ ഡെപ്യൂട്ടി സുപ്രണ്ടിനും ഒരു ജവാനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
ഭീകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിംപോര മേഖലയില്‍ നടത്തിയ തെരച്ചിലിനിടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്
05:16 AM Jun 29, 2021 | Deepika.com