കോപ്പൻഹേഗൻ: ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്പെയിന് യൂറോ കപ്പ് ക്വാര്‍ട്ടറില്‍. യൂറോ കപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ മത്സരമാണിത്.
നിശ്ചിത സമയത്ത് മൂന്ന് ഗോളുകള്‍ നേടി ഇരു ടീമുകളും സമനിലയിലെത്തിയിരുന്നു. തുടര്‍ന്ന് എക്സ്ട്രാടൈമില് രണ്ടു ഗോളുകള്‍ നേടിയാണ് സ്പെയിന് വിജയം ഉറപ്പിച്ചത്.
പാബ്ലോ സരാബിയ, സെസാര്‍ അസ്പിലിക്വെറ്റ, ഫെറാന്‍ ടോറസ്, അള്വാരോ മൊറാട്ട, മൈകല്‍ ഒയര്‍സബാല്‍ എന്നിവരാണ് സ്പെയിനിനു വേണ്ടി ഗോള്‍ നേടിയത്.
ഗോൾ മഴ; ക്രൊയേഷ്യയെ പരാജയപ്പെടുത്തി സ്പെയിൻ ക്വാർട്ടറിൽ
12:35 AM Jun 29, 2021 | Deepika.com