ഇ​ന്ത്യ​യു​ടെ തെ​റ്റാ​യ ഭൂ​പ​ടം ട്വി​റ്റ​ർ പേ​ജി​ൽ നി​ന്ന് നീ​ക്കി

11:25 PM Jun 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ തെ​റ്റാ​യ ഭൂ​പ​ടം ഔ​ദ്യോ​ഗി​ക പേ​ജി​ല്‍ നി​ന്ന് പി​ൻ​വ​ലി​ച്ച് ട്വി​റ്റ​ര്‍. ഭൂ​പ​ടം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ന്‍റെ ന​ട​പ​ടി. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ട്വി​റ്റ​ർ വി​ശ​ദീ​ക​ര​ണ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

ജ​മ്മു കാ​ഷ്മീ​രും ല​ഡാ​ക്കും ഇ​ല്ലാ​ത്ത ഇ​ന്ത്യ​യു​ടെ തെ​റ്റാ​യ ഭൂ​പ​ട​മാ​ണ് ട്വി​റ്റ​ർ ന​ൽ​കി​യി​രു​ന്ന​ത്. മെ​ക്രോ ബ്ലോ​ഗിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലെ ക​രി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന ഭൂ​പ​ട​ത്തി​ലാ​ണ് വി​വാ​ദ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ട്വി​റ്റ​റു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ഇ​താ​ദ്യ​മാ​യ​ല്ല ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ വി​ക​ല​മാ​യ ഭൂ​പ​ടം കാ​ണി​ക്കു​ന്ന​ത്. ജ​മ്മു കാ​ഷ്മീ​രി​ലെ ലേ ​പ്ര​ദേ​ശം ട്വി​റ്റ​ര്‍ നേ​ര​ത്തേ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് ചൈ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്. ഇ​തി​നെ​തി​രേ കേ​ന്ദ്രം ക​ടു​ത്ത എ​തി​ർ​പ്പ് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.