കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ അർജുനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, അര്‍ജുനാണ് മുഖ്യസൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചത്. ആയങ്കിയ്ക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചതായാണ് വിവരം.
രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണക്കടത്തിലേക്കും, അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും, അതുവഴി അര്‍ജുനിലേക്കും എത്തിയത്. കൂടാതെ അർജുന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുൻ സിപിഎം പ്രവർത്തകനാണ് അർജുൻ.
കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി
08:02 PM Jun 28, 2021 | Deepika.com