ന്യൂഡൽഹി: ഇന്ധന നികുതിയുടെ ഒരു ഭാഗം കോവിഡ് ബാധിതർക്ക് നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്രത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പെട്രോൾ-ഡീസൽ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗം കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണം. അത് അവർക്ക് അർഹതപ്പെട്ടതാണ്. മഹാമാരിക്കിടെ പൊതുസഹായത്തിനുള്ള ഈ അവസരത്തിൽനിന്ന് മോദി സർക്കാർ പിൻമാറരുതെന്നും രാഹുൽ പറഞ്ഞു.
ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതർക്ക് നഷ്ടപരിഹാരമായി നൽകണം: രാഹുൽ
06:56 PM Jun 28, 2021 | Deepika.com