കോ​വി​ഡ് പ്ര​തി​സ​ന്ധി: 1.10 ല​ക്ഷം കോ​ടി​യു​ടെ വാ​യ്പാ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം

04:13 PM Jun 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് നേ​രി​ട്ടു പ്ര​യാ​സ​പ്പെ​ടു​ത്തി​യ മേ​ഖ​ല​ക​ള്‍​ക്ക് 1.10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് മാ​ത്ര​മാ​യി 50,000 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കു​ള്ള പ​ലി​ശ നി​ര​ക്ക് 7.95 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും. മ​റ്റ് മേ​ഖ​ല​ക​ൾ​ക്ക് 50,000 കോ​ടി രൂ​പ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു​മേ​ഖ​ല​ക​ൾ​ക്കു​ള്ള പ​ലി​ശ​നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​യി​രി​ക്കും.

എ​ട്ടി​ന പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് 75 ശ​ത​മാ​നം വ​രെ വാ​യ്പ ന​ൽ​കും. 25 ല​ക്ഷം പേ​ർ​ക്ക് മൈ​ക്രോ ഫി​നാ​ൻ​സ് സം​ര​ഭ​ങ്ങ​ൾ വ​ഴി വാ​യ്പ ന​ൽ​കും. തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​പി​എ​ഫ് വി​ഹി​തം 2022 മാ​ര്‍​ച്ച് 31 വ​രെ സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും. ടൂ​റി​സം മേ​ഖ​ല​യെ ക​ര​ക​യ​റ്റാ​ന്‍ അ​ഞ്ച് ല​ക്ഷം സൗ​ജ​ന്യ ടൂ​റി​സം വീ​സ അ​നു​വ​ദി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.