കേ​ര​ള പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഐ​എ​സ് സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

03:38 PM Jun 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഐ​എ​സ് സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഇ​ത് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്റ പ​റ​യാ​ത്ത കാ​ര്യ​മാ​ണ്. സം​സ്ഥാ​ന​ത്ത് ഐ​എ​സ് സാ​ന്നി​ധ്യം വ​ൻ തോ​തി​ൽ വ​ർ​ധി​ക്കു​ക​യു​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഐ​എ​സ് സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഗൗ​ര​വ​മേ​റി​യ​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ്‌​പെ​ഷ​ല്‍ പോ​ലീ​സി​ലും ഇ​ന്‍റ​ലി​ജ​ന്‍​സി​ലും മാ​ത്ര​മ​ല്ല ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​റി​ലും ക്രൈം​ബ്രാ​ഞ്ചി​ലു​മ​ട​ക്കം ഐ​എ​സ് പി​ന്തു​ണ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​ന്യ​ത ല​ഭി​ക്ക​പ്പെ​ടു​ന്നു. ആ​രാ​ണി​തി​ന് പി​ന്നി​ലെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.