ഭാ​ര്യ​മാ​രെ ക​ട​ന്നു​പി​ടി​ച്ചു; ചോ​ദ്യം ചെ​യ്ത എ​ജീ​സ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വെ​ട്ടേ​റ്റു

03:18 PM Jun 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ജീ​സ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക് വെട്ടേറ്റു. ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഭാ​ര്യ​മാ​രെ ക​ട​ന്ന് പി​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ക്ര​മം ഉ​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കു​ടും​ബ​സ​മേ​തം ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പേ​ട്ട​യി​ൽ വ​ച്ച് സം​ഭ​വ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ഭാ​ര്യ​മാ​രെ ക​ട​ന്നു​പി​ടി​ച്ച​ത്. ഇ​തു ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.