കൊച്ചി: കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹമാധ്യമമായ വാട്സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐടി നിയമത്തിന് രൂപം നല്കാന് ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ഈ ഹർജിക്ക് പ്രസക്തിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്സ്ആപ്പിനെ വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്സ്ആപ്പ് കമ്പനിക്കു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി ഹൈക്കോടതി തള്ളി
03:10 PM Jun 28, 2021 | Deepika.com