പാലക്കാട്: നെന്മാറ ഫാം ഹൗസിൽനിന്ന് ചാരായം പിടികൂടിയതിൽ ഡിവൈഎഫ്ഐ നേതാവിനെതിരേ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉണ്ണി ലാലിനെതിരേയാണ് കേസെടുത്തത്.
പശുവളർത്തലിന്റെ മറവിൽ വ്യാജ വാറ്റ് നടക്കുന്നുവെന്ന പരാതിയിൽ പരിശോധന നടത്തവെയാണ് ചാരായം പിടികൂടിയത്. പ്രതി ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പശുവളർത്തലിന്റെ മറവിൽ വ്യാജ വാറ്റ്; ഡിവൈഎഫ്ഐ നേതാവിനെതിരേ കേസെടുത്തു
01:42 PM Jun 28, 2021 | Deepika.com