ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ത്രാലില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ മകളും പിന്നീട് മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. പുല്‍വാമയിലെ ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താന്‍ പരിശോധന നടന്നുവരികയാണ്. ജമ്മു കാഷ്മീരിലെ ജമ്മു എയർപോർട്ടിന് സമീപം സ്ഫോടനം നടന്നതിനു പിന്നാലെയാണ് ഭീകരർ അടുത്ത ആക്രമണം നടത്തിയത്.
കാഷ്മീരിൽ വെടിയേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകളും ചികിത്സയിലിരിക്കെ മരിച്ചു
01:28 PM Jun 28, 2021 | Deepika.com