എറണാകുളം: കാലടി കാഞ്ഞൂരിൽ അയൽവാസി വീട്ടിൽ കയറി കുടുംബനാഥനെ കുത്തി പരിക്കേൽപ്പിച്ചു. പാറപ്പുറത്തെ സ്വാമിനാഥനാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ സ്വാമിനാഥനെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയായ സുരേഷ് ആണ് പ്രകോപനമില്ലാതെ വീട്ടിൽ കയറി അക്രമം നടത്തിയതെന്ന് സ്വാമിനാഥൻ പറഞ്ഞു. ഇന്ന് വെകുന്നേരമാണ് സംഭവം. സുരേഷിന് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറഞ്ഞു. കാലടി പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തു.
എറണാകുളത്ത് അയൽവാസി വീട്ടിൽ കയറി കുടുംബനാഥനെ കുത്തി
11:47 PM Jun 27, 2021 | Deepika.com