നെ​ത​ർ​ല​ൻ​ഡ് തേ​രോ​ട്ട​ത്തി​ന് ചെ​ക്ക് വ​ച്ച് ചെ​ക്ക്റി​പ്പ​ബ്ലി​ക്ക്

11:41 PM Jun 27, 2021 | Deepika.com
ബു​ഡാ​പെ​സ്റ്റ്: യൂ​റോ ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ നെ​ത​ർ​ല​ൻ​ഡി​നെ അ​ട്ടി​മ​റി​ച്ച് ചെ​ക്ക്റി​പ്പ​ബ്ലി​ക്കി​ന്‍റെ കു​തി​പ്പ്. നെ​ത​ർ​ല​ൻ​ഡി​ന്‍റെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ചെ​ക്ക്റി​പ്പ​ബ്ലി​ക്ക് ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​യ​റി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യ നെ​ത​ർ​ല​ൻ​ഡി​ന് ര​ണ്ടാം പ​കു​തി​യി​ൽ ക​ണ​ക്ക്കൂ​ട്ട​ലു​ക​ൾ പി​ഴ​ച്ചു. 55-ാം മി​നി​റ്റി​ൽ ഡി​ലൈ​റ്റ് ചു​വ​പ്പു കാ​ർ​ഡ് ക​ണ്ട് പു​റ​ത്ത് പോ​യ​തോ​ടെ​യാ​ണ് നെ​ത​ർ​ല​ൻ​ഡി​ന്‍റെ ക​ഷ്ട​കാ​ലം ആ​രം​ഭി​ച്ച​ത്. പ​ന്ത് കൈ​കൊ​ണ്ട് തൊ​ട്ട​തി​നാ​ണ് ഡി​ലൈ​റ്റി​ന് ചു​വ​പ്പു കാ​ർ​ഡ് ല​ഭി​ച്ച​ത്.

68-ാം മി​നി​റ്റി​ലാ​യി​രു​ന്നു ചെ​ക്ക്റി​പ്പ​ബ്ലി​ക്കി​ന് ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. തോ​മ​സ് ഹോ​ൾ​സ് ഹെ​ഡ​റി​ലൂ​ടെ​യാ​ണ് നെ​ത​ർ​ല​ൻ​ഡി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച​ത്. 80-ാം മി​നി​റ്റി​ൽ പാ​ട്രി​ക് ഷി​ക്കാ​ണ് ചെ​ക്കി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്.