കു​ട്ടി​ക​ള്‍​ക്ക് ഓ​ഗ​സ്റ്റ് മു​ത​ല്‍ വാ​ക്‌​സി​ന്‍ ന​ൽ​കു​മെ​ന്ന് ഐ​സി​എം​ആ​ര്‍

10:15 PM Jun 27, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 12 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഓ​ഗ​സ്‌​റ്റോ​ടെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യേ​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് (ഐ​സി​എം​ആ​ര്‍).

രാ​ജ്യ​ത്ത് മൂ​ന്നാം ത​രം​ഗം വൈ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്ക്കാ​ന്‍ ആ​റ് മു​ത​ല്‍ എ​ട്ട് മാ​സം വ​രെ സാ​വ​കാ​ശം ല​ഭി​ച്ചേ​ക്കു​മെ​ന്നും ഐ​സി​എം​ആ​ര്‍ കോ​വി​ഡ് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍.​കെ അ​റോ​റ പ​റ​ഞ്ഞു.

സൈ​ഡ​സ് കാ​ഡി​ല വാ​ക്‌​സി​ന്‍റെ പ​രീ​ക്ഷ​ണം ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ​യോ ഓ​ഗ​സ്‌​റ്റോ​ടെ​യോ ഈ ​വാ​ക്‌​സി​ന്‍ 12-18 പ്രാ​യ​പ​രി​ധി​യി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് കു​ത്തി​വ​ച്ച് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നും അ​റോ​റ വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യി മാ​റു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് (എ​യിം​സ്) മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.