പു​തു​ച്ചേ​രി​യി​ൽ അ​ഞ്ച് മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

09:05 PM Jun 27, 2021 | Deepika.com
പു​തു​ച്ചേ​രി: എ​ൻ. രം​ഗ​സാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ് 50 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തു​ച്ചേ​രി​യി​ൽ അ​ഞ്ച് എം​എ​ൽ​എ​മാ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​തി​ൽ ര​ണ്ട് മ​ന്ത്രി​മാ​ർ ബി​ജെ​പി​യി​ൽ​നി​ന്നാ​ണ്.

മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഴ്ച​ക​ളാ​യി നീ​ണ്ടു​നി​ന്ന ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​വ​സാ​നി​ച്ച​ത്. പു​തു​ച്ചേ​രി​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

എ. ​ന​മ​ശി​വാ​യം, കെ. ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ, സി. ​ജ്യേ​കോ​മാ​ർ, ച​ന്ദി​ര പ്രി​യ​ങ്ക, ജെ. ​ശ​ര​വ​ണ​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് മ​ന്ത്രി​മാ​ർ.