ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ജ​മ്മു​വി​ൽ ബോം​ബ് ക​ണ്ടെ​ത്തി

05:47 PM Jun 27, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ലു​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ജ​മ്മു​വി​ൽ ബോം​ബ് ക​ണ്ടെ​ത്തി​യ​താ​യി ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് മേ​ധാ​വി ദി​ൽ​ബാ​ഗ് സിം​ഗ്.

ജ​മ്മു​വി​ലെ ന​ർ​വാ​ൽ പ്ര​ദേ​ശ​ത്തു​നി​ന്നും നാ​ല് കി​ലോ​യോ​ളം സ്ഫോ​ട​ക വ​സ്തു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തി​ര​ണ്ടു​കാ​ര​നാ​യ ന​ദീം ഉ​ൾ​ഹ​ഖി​നെ അ​റ​സ്റ്റു ചെ​യ്തു. എ​ന്നാ​ൽ ഇ​യാ​ളു​ടെ അ​റ​സ്റ്റ് വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലെ​ന്ന് ദി​ൽ​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു.

ജ​മ്മു​വി​ലേ​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ വ്യ​ക്തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സ്ഫോ​ട​ന​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ട​ൻ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.