ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം

03:15 PM Jun 27, 2021 | Deepika.com
ജ​മ്മു: ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ലു​ണ്ടാ​യ സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സംശയിക്കുന്നതായും ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി ദി​ൽ​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ)​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​തേ​സ​മ​യം, സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ ഏ​തു ഭീ​ക​ര​സം​ഘ​ട​ന​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് ര​ണ്ട് സ്‌​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്. നാ​ഷ​ണ​ല്‍ ബോം​ബ് ഡാ​റ്റ സെ​ന്‍റ​റി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, വ്യോ​മ​സേ​ന വൈ​സ് ചീ​ഫ് എ​യ​ര്‍ മാ​ര്‍​ഷ​ല്‍ എ​ച്ച്.​എ​സ്. അ​റോ​റ​യു​മാ​യി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ജ​മ്മു കാ​ഷ്മീ​രി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശ്രീ​ന​ഗ​റി​ലെ​യും പ​ത്താ​ൻ​കോ​ട്ടി​ലെ​യും വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.