സി​പി​എം കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ ക​ലാ​കാ​ര​ന്മാ​രെ ആ​ക്ര​മി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ൻ

02:07 PM Jun 27, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രെ സി​പി​എം ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ ശ​ബ്ദ​മാ​കാ​ൻ ക​ലാ​കാ​ര​ന്മാ​രും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക​ട​ന്നു​വ​രു​മ്പോ​ൾ അ​വ​രെ വേ​ട്ട​യാ​ടി നി​ശ​ബ്ദ​രാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രോ​ട് ഇ​നി യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മു​ണ്ടാ​കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് നേ​രി​ട്ട വി​ഷ​മ​ത​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​റി​യാ​ൻ ധ​ർ​മ​ജ​നെ നേ​രി​ട്ടു​വി​ളി​ച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞ പ​ല​കാ​ര്യ​ങ്ങ​ളി​ലും വ​സ്തു​ത​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വാ​യ സ​ലീം കു​മാ​റി​നെ ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ൽ അ​പ​മാ​നി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഇ​രു​വ​രെ​യും ഫോ​ണി​ൽ വി​ളി​ച്ച​താ​യും പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.