വാ​ക്‌​സി​നെ​തി​രാ​യ വ്യാ​ജപ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

01:57 PM Jun 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ മ​ടി​ച്ചു നി​ല്‍​ക്ക​രു​തെ​ന്നും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ശാ​സ്ത്ര​ത്തെ വി​ശ്വ​സി​ക്കാ​ന്‍ അ​ഭ്യ​ർ​ഥി​ക്കു​ന്നു. രാ​ജ്യ​ത്ത് നി​ര​വ​ധി പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഞാ​ന്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തു. എ​ന്‍റെ മാ​താ​വ് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്തു. വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​ത്'-​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് ഭീ​ഷ​ണി ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. വാ​ക്‌​സി​നേ​ഷ​നി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലും ന​മ്മ​ള്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.