ആലപ്പുഴയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
12:18 PM Jun 27, 2021 | Deepika.com
ആലപ്പുഴ: പറവൂരിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് വട്ടത്തിൽ വീട്ടിൽ ജിനു (22) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ടാണ് ശക്തമായ തിരയിൽപെട്ട് ജിനുവിനെ കാണാതായത്. ഒപ്പമുണ്ടായിരുന്നവരെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു.