തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; ബുധനാഴ്ച വരെ കനത്തമഴ
11:39 AM Jun 27, 2021 | Deepika.com