ലക്നോ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. അസദുദ്ദീന്‍ ഉവൈസിയുടെ പാർട്ടിയുമായി ചേർന്ന് മത്സരിക്കുമെന്ന വാർത്തകൾ മായാവതി തള്ളുകയും ചെയ്തു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളുമായുള്ള സഖ്യം മാത്രമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളൂവെന്ന് മായാവതി വ്യക്തമാക്കി. 117 സീറ്റില്‍ 97ല്‍ അകാലിദളും 20ല്‍ ബിഎസ്പിയും മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും: മായാവതി
09:55 AM Jun 27, 2021 | Deepika.com