സം​സ്ഥാ​ന​ത്തി​ന് 2.65 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി

11:50 PM Jun 26, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 2,65,160 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 61,150 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ എ​റ​ണാ​കു​ള​ത്തും 42,000 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കോ​ഴി​ക്കോ​ടും വെ​ള്ളി​യാ​ഴ്ച എ​ത്തി​യി​രു​ന്നു.

ഇ​തു​കൂ​ടാ​തെ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 1,08,510 ഡോ​സ് കോ​വാ​ക്‌​സി​നും രാ​ത്രി​യോ​ടെ 53,500 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നും എ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് 1,28,82,290 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,70,976 പേ​രാ​ണ് വാ​ക്‌​സി​നെ​ടു​ത്ത​ത്. 1,234 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,05,02,531 ഒ​ന്നാം ഡോ​സും 29,76,526 ര​ണ്ടാം ഡോ​സും ഉ​ള്‍​പ്പെ​ടെ ആ​കെ 1,34,79,057 പേ​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.