യൂ​റോ ക​പ്പ്: വെ​യ്ൽ​സി​നെ ഗോ​ളി​ൽ മു​ക്കി ഡെ​ൻ​മാ​ർ​ക്ക് ക്വാ​ർ​ട്ട​റി​ൽ

11:43 PM Jun 26, 2021 | Deepika.com
ആം​സ്റ്റ​ർ​ഡാം: യൂ​റോ ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ വെ​യ്ൽ​സി​നെ കീ​ഴ​ട​ക്കി ഡെ​ൻ​മാ​ർ​ക്ക് ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഡെ​ൻ​മാ​ർ​ക്കി​ന്‍റെ വി​ജ​യം. യു​വ​താ​രം കാ​സ്പെ​ർ ഡോ​ൾ​ബെ​ർ​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​ണ് ഡെ​ൻ​മാ​ർ​ക്കി​ന്‍റെ മി​ന്നും ജ​യം.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​ണ് ഡെ​ൻ​മാ​ർ​ക്ക് ക​ഴി​ഞ്ഞ യൂ​റോ​ക​പ്പി​ലെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ വെ​യ്ൽ​സി​നെ മ​ട​ക്കി​യ​യ​ച്ച​ത്. കാ​സ്പെ​റി​നു പു​റ​മേ യോ​ക്കിം മേ​ൽ, മാ​ർ​ട്ടി​ൻ ബ്രാ​ത്ത്‌വെ​യ്റ്റ് എ​ന്നി​വ​രും ഡെ​ൻ​മാ​ർ​ക്കി​നാ​യി സ്കോ​ർ ചെ​യ്തു.

മ​ത്സ​ര​ത്തി​ലുടനീളം ഡെ​ൻ​മാ​ർ​ക്കി​ന് യാ​തൊ​രു വെ​ല്ലു​വി​ളി​യും ഉ​യ​ർ​ത്ത​നാ​കാ​തെ​യാ​ണ് ഗ​രെ​ത് ബെ​യ്‌ലും സം​ഘ​വും മ​ട​ങ്ങു​ന്ന​ത്. 27-ാം മി​നി​റ്റി​ൽ കാ​സ്പെ​റി​യാ​ണ് ഡെ​ൻ​മാ​ർ​ക്കി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടു​ന്ന​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും കാ​സ്പെ​റി (48-ാം മി​നി​ൽ) വെ​യ്ൽ​സി​ന്‍റെ വ​ല​കു​ലു​ക്കി.

പി​ന്നീ​ട് ര​ണ്ട് ഗോ​ളു​ക​ളും പി​റ​ന്ന് അ​വ​സാ​ന മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു. 88-ാം മി​നി​റ്റി​ൽ യോ​ക്കിം മേ​ലും 94-ാം മി​നി​റ്റി​ൽ മാ​ർ​ട്ടി​ൻ ബ്രാ​ത്ത്‌വെ​യ്റ്റും വെ​യ്ൽ​സി​ന്‍റെ വ​ല​യി​ലേ​ക്ക് നി​റ​യൊ​ഴി​ച്ചു.