വാ​ക്സി​ൻ വി​ത​ര​ണം; സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി

11:25 PM Jun 26, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ഈ ​വേ​ഗ​ത മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​മാ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ ന​യം മാ​റ്റി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഉ​ൽ‌​പാ​ദി​പ്പി​ക്കു​ന്ന വാ​ക്സി​ന്‍റെ 75 ശ​ത​മാ​നം സം​ഭ​രി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ന്ദ്ര​ത്തി​നാ​ണ്. ബാ​ക്കി 25 ശ​ത​മാ​നം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

ഇ​തു​വ​രെ രാ​ജ്യ​ത്ത് 31 കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.