ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമങ്ങളിലെ ഏതു വ്യവസ്ഥയെക്കുറിച്ചു ചർച്ച ചെയ്യാനും പരിഹരിക്കാനും കേന്ദ്രം തയാറാണെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കർഷകരുടെ സമരം ഏഴു മാസം പൂർത്തിയാകുന്ന വേളയിലാണ് മന്ത്രിയുടെ അഭ്യർഥന. കേന്ദ്ര സർക്കാർ ഇതുവരെ 11 ചർച്ചകളാണ് കർഷക നേതാക്കളുമായി നടത്തിയത്. എന്നാൽ എല്ലാ ചർച്ചകളും പരാജയപ്പെട്ടിരുന്നു.
ചർച്ചയ്ക്ക് തയാർ; കർഷകരോട് പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര സിംഗ് തോമർ
11:14 PM Jun 26, 2021 | Deepika.com