മ​ല​യാ​ളി നീ​ന്ത​ല്‍ താ​രം സ​ജ​ന്‍ പ്ര​കാ​ശി​ന്‌ ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത

10:39 PM Jun 26, 2021 | Deepika.com
റോം: ​മ​ല​യാ​ളി നീ​ന്ത​ല്‍ താ​രം സ​ജ​ന്‍ പ്ര​കാ​ശി​ന് ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത. ഒ​ളി​മ്പി​ക്‌​സി​ന് നേ​രി​ട്ട്‌ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ നീ​ന്ത​ല്‍ താ​രം എ​ന്ന റി​ക്കോ​ഡും താ​രം സ്വ​ന്ത​മാ​ക്കി. 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍ഫ്ലൈ ഇ​ന​ത്തി​ലാ​ണ് സ​ജ​ന്‍ മ​ത്സ​രി​ക്കു​ക.

സ​ജ​ന്‍ റോ​മി​ല്‍ ന​ട​ന്ന യോ​ഗ്യ​താ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് ഒ​ളി​ന്പി​ക്സ് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ളി​മ്പി​ക്‌​സി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടു​ന്ന താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന എ ​വി​ഭാ​ഗ​ത്തി​ലാ​ണ് സ​ജ​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

200 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്ലൈ ഇ​ന​ത്തി​ല്‍ 1:56.48 സ​മ​യ​മാ​ണ് ഒ​ളി​മ്പി​ക്‌​സ് യോ​ഗ്യ​ത. റോ​മി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 1:56.38 സ​മ​യം കൊ​ണ്ട് ഒ​ന്നാ​മ​തെ​ത്തി​യ സ​ജ​ന്‍ നേ​രി​ട്ട് യോ​ഗ്യ​ത ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.