രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ ശ്ര​മം; സ​ജേ​ഷി​നെ ഡി​വൈ​എ​ഫ്‌​ഐ പു​റ​ത്താ​ക്കി

08:59 PM Jun 26, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ ശ്ര​മ​ക്കേ​സി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ മേ​ഖ​ല സെ​ക്ര​ട്ട​റി സി. ​സ​ജേ​ഷി​നെ ഡി​വൈ​എ​ഫ്‌​ഐ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി. വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ഡി​വൈ​എ​ഫ്‌​ഐ അ​റി​യി​ച്ച​ത്.

ക​ണ്ണൂ​ർ ചെ​മ്പി​ലോ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സ​ജേ​ഷ്. സം​ഘ​ട​ന​യ്ക്ക് യോ​ജി​ക്കാ​ത്ത ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് ഡി​വൈ​എ​ഫ്ഐ വി​ശ​ദീ​ക​രി​ച്ചു. രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി ഉ​പ​യോ​ഗി​ച്ച കാ​ർ സ​ജേ​ഷി​ന്‍റെ പേ​രി​ലു​ള്ള​താ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​നാ​യാ​ണ് കാ​ർ ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു സ​ജേ​ഷി​ന്‍റെ വി​ശ​ദീ​ക​ര​ണം.