ഭാ​ര്യ​യെ​യും നാ​ല് കു​ട്ടി​ക​ളെ​യും രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്

10:52 AM Jun 26, 2021 | Deepika.com
വ​ണ്ടൂ​ർ: ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വ് രാ​ത്രിയിൽ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. മ​ല​പ്പു​റം വ​ണ്ടൂ​ർ ന​ടു​വ​ത്താ​ണ് സം​ഭ​വം. 21 ദി​വ​സം പ്രാ​യ​മു​ള​ള ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ഇ​റ​ക്കി​വി​ട്ട​ത്. സം​ഭ​വ​ത്തി​ൽ ച​ക്കാ​ല​പ്പ​റ​മ്പ് ചേ​ന്നം​കു​ള​ങ്ങ​ര സ്വ​ദേ​ശി ഷ​മീ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഷ​മീ​ര്‍ മ​ദ്യ​പി​ച്ച് ഭാ​ര്യ​യേ​യും കു​ട്ടി​ക​ളേ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നും മ​ര്‍​ദ്ദ​ന​ത്തി​നു​മാ​ണ് പോലീസ് കേ​സു​ക​ളെ​ടു​ത്ത​ത്. മ​ല​പ്പു​റം സ്‌​നേ​ഹി​ത​യി​ലാ​ണ് യു​വ​തി​യെ​യും കു​ട്ടി​ക​ളെ​യും താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.