ചാ​മ്പ്യ​നി​ല്ലാ​തെ ചാ​മ്പ്യ​ന്‍​ഷി​പ്പ്; ഹാ​ല​പ്പ് വിം​ബി​ള്‍​ഡ​ണി​ല്‍ നി​ന്ന് പി​ന്മാ​റി

07:06 AM Jun 26, 2021 | Deepika.com
ല​ണ്ട​ന്‍: നി​ല​വി​ലെ ചാ​മ്പ്യ​ന്‍ സി​മോ​ണ ഹാ​ല​പ്പ് വിം​ബി​ള്‍​ഡ​ണി​ല്‍ നി​ന്ന് പി​ന്മാ​റി. കാ​ലി​ലെ പേ​ശി​ക​ള്‍​ക്കേ​റ്റ പ​രി​ക്ക് മൂ​ല​മാ​ണ് സി​മോ​ണ വിം​ബി​ള്‍​ഡ​ണി​ല്‍​നി​ന്നും പി​ന്മാ​റി​യ​ത്. ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ പ​രി​ക്കേ​റ്റ ഹാ​ല​പ്പി​ന് ഫ്ര​ഞ്ച് ഓ​പ്പ​ണും ന​ഷ്ട​മാ​യി​രു​ന്നു.

വിം​ബി​ള്‍​ഡ​ണി​ല്‍ ക​ളി​ക്കാ​ന്‍ എ​ല്ലാ ത​യാ​റെ​ടു​പ്പും ന​ട​ത്തി​യ​താ​ണ്. ചാ​മ്പ്യ​നാ​യി കോ​ര്‍​ട്ട​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ശ​രീ​രം അ​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സി​മോ​ണ പ​റ​ഞ്ഞു. ഈ ​തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​തി​ല്‍ അ​സ്വ​സ്ഥ​യാ​ണ്. ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട ടൂ​ര്‍​ണ​മെ​ന്റു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന​ത് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും കൂ​ടു​ത​ല്‍ വെ​ല്ലു​വി​ളി​യു​ണ്ടാ​ക്കി​യെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.