കോ​വി​ഡ് വാ​ക്സി​ൻ ഗ​ർ​ഭി​ണി​ക​ൾ​ക്കും ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര​ ആ​രോ​ഗ്യമ​ന്ത്രാ​ല​യം

11:39 PM Jun 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ന​ല്‍​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി​ഡ് അ​വ​ലോ​ക​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​മെ​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ല്‍ ര​ണ്ട് മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും സെ​പ്റ്റം​ബ​റോ​ടെ ഇ​തി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ല​യൂ​ട്ടു​ന്ന സ്ത്രീ​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഗ​ർ​ഭി​ണി​ക​ൾ​ക്ക് ന​ൽ​കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല.