ഇ​സ്ര​യേ​ലി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് വീ​ണ്ടും നി​ർ​ബ​ന്ധ​മാ​ക്കി

10:11 PM Jun 25, 2021 | Deepika.com
ജെ​റു​സ​ലേം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി ഇ​സ്ര​യേ​ല്‍. കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം രാ​ജ്യ​ത്ത് വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന നി​യ​മം ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​സ്ര​യേ​ല്‍ പി​ന്‍​വ​ലി​ച്ച​ത്. എ​ന്നാ​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​തി​സ​ന്ധി ത​ല​പൊ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.