കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

08:23 PM Jun 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ചി​കി​ത്സ​യ്ക്കും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യ്ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2019 മു​ത​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ന​ല്‍​കു​ന്ന പ​ണ​ത്തി​നാ​ണ് ഈ ​ഇ​ള​വ് ന​ല്‍​കു​ക.

തൊ​ഴി​ലു​ട​മ ജീ​വ​ന​ക്കാ​ര്‍​ക്കോ ഒ​രു വ്യ​ക്തി മ​റ്റൊ​രാ​ള്‍​ക്കോ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ന​ല്‍​കു​ന്ന തു​ക പൂ​ര്‍​ണ​മാ​യും ആ​ദാ​യ​നി​കു​തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ത്തി​ന് തൊ​ഴി​ലു​ട​മ ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ​വും ഒ​രു വ്യ​ക്തി മ​റ്റൊ​രു​വ്യ​ക്തി​ക്ക് ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ​ത്തേ​യും ആ​ദാ​യ നി​കു​തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. എ​ന്നാ​ല്‍ ഈ ​തു​ക പ​ത്തു​ല​ക്ഷ​ത്തി​ല്‍ കൂ​ട​രു​ത്.

അ​തേ​സ​മ​യം, പാ​ന്‍​കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​യും നീ​ട്ടി. ജൂ​ണ്‍ 30ന് ​ആ​യി​രു​ന്നു ഇ​തി​ന്റെ അ​വ​സാ​ന തീ​യ​ത്. ഇ​ത് സെ​പ്റ്റം​ബ​ര്‍ വ​രെ നീ​ട്ടി.