ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യവ്യാപകമായി 776 ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടമായെന്ന് ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) റിപ്പോര്‍ട്ട്.. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. 115 ഡോക്ടര്‍മാര്‍ക്ക് സംസ്ഥാനത്ത് ജീവഹാനി സംഭവിച്ചു.
ഡല്‍ഹി(109), ഉത്തര്‍പ്രദേശ്(79), പശ്ചിമ ബംഗാള്‍(62), രാജസ്ഥാന്(44), ജാര്‍ഖണ്ഡ്(39), ആന്ധ്രാപ്രദേശ്(40) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ഐഎംഎ കണക്കുകള്‍ അനുസരിച്ച് കോവിഡിന്റെ ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാരാണ് രാജ്യവ്യാപകമായി മരിച്ചത്.
കോവിഡ് രണ്ടാം തംരഗത്തിൽ രാജ്യത്ത് മരിച്ചത് 776 ഡോക്ടർമാർ; ഐഎംഎ റിപ്പോർട്ട്
08:03 PM Jun 25, 2021 | Deepika.com