ഹെനാൻ: ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 കുട്ടികള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്ക്. ഹെനാന്‍ പ്രവശ്യയിലെ ഷെന്സിംഗ് ആയോധനകല കേന്ദ്രത്തിലാണ് അപകടമുണ്ടായത്.
മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും ഏഴിനും 16നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിത്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആയോധനകല കേന്ദ്രത്തിന്റെ ചുമതലയുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടായ സമയം 34 കുട്ടികള്‍ ഇവിടെയുണ്ടായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അപകടകാരണമെന്തെന്ന് വ്യക്തമല്ല.
ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീപിടിത്തം; 18 കുട്ടികൾ മരിച്ചു
07:03 PM Jun 25, 2021 | Deepika.com