പ​രി​ക്ക്: ജോ​സ് ബ​ട്‌ലർ പു​റ​ത്ത്

06:43 PM Jun 25, 2021 | Deepika.com
കാ​ർ​ഡി​ഫ്: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ൽ നി​ന്നും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ജോ​സ് ബ​ട്‌ലറെ ഒ​ഴി​വാ​ക്കി. കാ​ൽ​വ​ണ്ണ​യ്ക്കേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ബ​ട്‌ലർ​ക്ക് പ​ക​രം ഡേ​വി​ഡ് മ​ല​നെ ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

കാ​ർ​ഡി​ഫി​ൽ ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​ൽ 68 റ​ണ്‍​സ് നേ​ടി​യ ബ​ട്‌ല​റു​ടെ മി​ക​വി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട് ജ​യം. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ താ​രം ക​ളി​ച്ചി​രു​ന്നി​ല്ല. പ​ര​മ്പ​ര​യി​ൽ ഒ​രു ട്വ​ന്‍റി-20 മ​ത്സ​ര​വും പി​ന്നാ​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യു​മു​ണ്ട്.