ജോ​സ​ഫൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​വ​സാ​നി​ച്ചു: വി​ജ​യ​രാ​ഘ​വ​ൻ

06:27 PM Jun 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എം.​സി. ജോ​സ​ഫൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​വ​സാ​നി​ച്ചു​വെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ജോ​സ​ഫൈ​ന്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്നും തീ​രു​മാ​നം പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ചു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

ജോ​സ​ഫൈ​ന്‍റെ പ​രാ​മ​ര്‍​ശം സ​മൂ​ഹ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി. സ്ത്രീ​യോ​ട് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശം പൊ​തു​വേ സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. തു​ട​ര്‍​ന്ന് തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ര്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

സ​മൂ​ഹ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത വി​ഷ​യ​മാ​യ​ത് കൊ​ണ്ട് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും ഇ​ത് ഉ​യ​ര്‍​ന്നു​വ​ന്നു. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജോ​സ​ഫൈ​ന്‍ ന​ട​ന്ന സം​ഭ​വം വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.- വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.