ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. ഏകദേശം ഒരു മണിക്കൂറോളം അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ അമേരിക്കന്‍ ഡിജിറ്റല്‍ പകര്‍പ്പവകാശ നിയമം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയാണ് നടപടിയെന്ന് ട്വിറ്റര്‍ വിശദീകരണം നല്കി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടി രാജ്യത്തെ ഐടി ചട്ടത്തിന്റെ ലംഘനമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കേന്ദ്ര ഐടി മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ
05:20 PM Jun 25, 2021 | Deepika.com