കണ്ണൂർ: വനിതാ ഹോസ്റ്റലിന് മുന്പില് യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കണ്ണൂര്‍ മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലിന് മുന്‍പിലാണ് യുവാവ് അതിക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ മാസം മൂന്നാമത്തെ തവണയാണ് ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിച്ചതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പോലീസില്‍ അറിയിച്ചുവെങ്കിലും ഇവിടെ സിസിടിവി ക്യാമറ ഇല്ലാത്തതിനാല്‍ തെളിവ് ഇല്ലെന്ന് പോലീസ് പറഞ്ഞുവെന്നും വിദ്യാര്‍ഥിനികള്‍ കുറ്റപ്പെടുത്തി.
തുടര്‍ന്നാണ് ഹോസ്റ്റലിലുണ്ടായിരുന്നവര്‍ ഇയാളുടെ നഗ്നത പ്രദര്‍ശനം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ അധികാരികള്‍ക്കും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
വനിതാ ഹോസ്റ്റലിന് മുൻപിൽ യുവാവിന്റെ നഗ്നതാ പ്രദർശനം
05:09 PM Jun 25, 2021 | Deepika.com