ജോ​ലി​ക്കി​ടെ എ​സ്ഐ കു​ഴ​ഞ്ഞു വീ​ണു; സ​മ്മ​ർ​ദ്ദ​മെ​ന്ന് പ​രാ​തി

04:52 PM Jun 25, 2021 | Deepika.com
കോ​ഴി​ക്കോ​ട്: അ​മി​ത​ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദം മൂ​ലം എ​സ്ഐ കു​ഴ​ഞ്ഞ് വീ​ണ​താ​യി പ​രാ​തി. കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ. ​സു​നി​ൽ​കു​മാ​ർ ആ​ണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ എ​സ്ഐ​ക്ക് അ​മി​ത ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​ർ​ഹ​ത​പ്പെ​ട്ട ഡ്യൂ​ട്ടി ഓ​ഫും അ​വ​ധി​യും സി​ഐ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്ന് എ​സ്ഐ ആ​രോ​പി​ച്ചു. 10 പെ​റ്റി​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം സ്റ്റേ​ഷ​നി​ൽ ക​യ​റി​യാ​ൽ മ​തി​യെ​ന്ന് സി​ഐ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ദേ​ഹാ​സ്വാ സ്ഥ്യ​മു​ണ്ടാ​യ​തെ​ന്നും എ​സ്ഐ പ​റ​യു​ന്നു.