ബംഗളൂരു: മുൻ ബിജെപി നഗരസഭാംഗത്തെ ബംഗളൂരുവിൽ കുത്തിക്കൊന്നു. രേഖ കദിരേഷ് ആണു കോട്ടൺപേട്ടിലെ വീടിനു മുന്നിൽ കൊല്ലപ്പെട്ടത്. ഭക്ഷ്യവി തരണം നടത്തവെ ബൈക്കിലെത്തിയ രണ്ടു പേരാണു രേഖയെ കുത്തിയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരിച്ചു. മുൻവൈരാഗ്യമാണു മരണകാരണ മെന്നാണു നിഗമനം. രേഖയുടെ ഭർത്താവ് കദിരേഷിനെ 2018 ഫെബ്രുവരി ഏഴിനു രണ്ടു യുവാക്കൾ ചേർന്നു കുത്തിക്കൊന്നിരുന്നു.
ബംഗളൂരുവിൽ മുൻ വനിതാ നഗരസഭാംഗത്തെ കുത്തിക്കൊന്നു
08:04 AM Jun 25, 2021 | Deepika.com