മയാമി: അമേരിക്കയിലെ മയാമിയിൽ പന്ത്രണ്ടുനില പാർപ്പിടസമുച്ചയം ഭാഗികമായി തകർന്ന് ഒരാൾ മരിച്ചു. എട്ടു പേർക്കു പരിക്ക്. മയാമി ബീച്ചിനു വടക്ക് സർഫ്സൈഡ് പട്ടണത്തിലായിരുന്നു ദുരന്തം.
കെട്ടിടത്തിന്റെ ഒരുവശം തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്.
മയാമിയിൽ ബഹുനിലക്കെട്ടിടം തകർന്നു; ഒരു മരണം
06:15 AM Jun 25, 2021 | Deepika.com