ന്യൂഡൽഹി: ഡല്‍ഹിയില്‍ ബൈക്കിലെത്തിയ ആയുധധാരികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്തു. വടക്കേ ഡല്‍ഹിയിലെ ഗുലാബി ബാഗ് മേഖലയിലാണ് സംഭവം. 70 ലക്ഷം രൂപയടങ്ങിയ ബാഗാണ് ഇവര്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു.
പണവുമായി സ്കൂട്ടറില്‍ വരികയായിരുന്ന രാജേഷ് എന്നയാളെ ആക്രമിച്ചാണ് അക്രമി സംഘം പണം കവര്‍ന്നത്. ദീപക് ജെയ്ന്‍ എന്നയാളുടേതാണ് പണം. സംഭവത്തില്‍ ഗുലാബി ബാഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡൽഹിയിൽ ആക്രമികൾ തോക്ക് ചൂണ്ടി 70 ലക്ഷം രൂപ കവർന്നു
02:15 AM Jun 25, 2021 | Deepika.com