ഇ​സ്രാ​യേ​ൽ ഏം​ബ​സി​ക്ക് സ​മീ​പ​ത്തെ സ്ഫോ​ട​നം; പ്ര​തി​ക​ളെ​ന്ന് സം​ശ‍​യി​ക്കു​ന്ന​വ​ർ അ​റ​സ്റ്റി​ൽ

01:16 AM Jun 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ല്‍ ഏം​ബ​സി​ക്ക് സ​മീ​പം സ്‌​ഫോ​ട​ന വ​സ്തു​ക്ക​ള്‍ സ്ഥാ​പ​ച്ച​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. ന​സീ​ര്‍ ഹു​സൈ​ന്‍, സു​ല്‍​ഫി​ക്ക​ര്‍ അ​ലി വാ​സീ​ര്‍, അ​യാ​സ് ഹു​സൈ​ന്‍, മു​സാ​മി​ല്‍ ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജ​മ്മു കാ​ഷ്മീ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ കാ​ര്‍​ഗി​ലി​ല്‍ നി​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ജ​നു​വ​രി 29നാ​ണ് ഡ​ല്‍​ഹി​യി​ലെ ഇ​സ്രാ​യ​ല്‍ ഏം​ബ​സി​ക്ക് സ​മീ​പം സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം ഇ​വ​ര്‍ നാ​ലു പേ​രും ഡ​ല്‍​ഹി​യി​ലു​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്ന​താ​യും അ​ന്വ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

നേ​ര​ത്തെ, ഏ​ബം​സി​ക്ക് സ​മീ​പ​ത്ത് സ്‌​ഫോ​ട​ന വ​സ്തു​ക്ക​ള്‍ സ്ഥാ​പി​ച്ച​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ ര​ണ്ടു പേ​രു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ന്‍​ഐ​എ പു​റ​ത്തു വി​ട്ടി​രു​ന്നു.