കൊച്ചി: മുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് സി ബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിലും രണ്ട് തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് രണ്ടും ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. ഈ കേസ് സി ബി ഐക്ക് ഏറ്റെടുത്ത് അന്വേഷിക്കാൻ നിയമപരമായി കഴിയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.
മുട്ടില്‍ മരംമുറിക്കല്‍; സിബിഐ അന്വേഷണം ഇല്ല, ഹർജി തള്ളി
07:34 PM Jun 24, 2021 | Deepika.com