കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച സ്ഥലത്ത് നിന്നും കാണാതായി. അഴിക്കോട്ടെ പൂട്ടിയ ഉരു നിർമാണ ശാലയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കാറാണ് കാണാതായത്. പോലീസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം കാണാതായത്.
വ്യാഴാഴ്ച രാവിലെയാണ് ചുവന്ന സ്വിഫ്റ്റ് കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അർജുൻ ആയങ്കിയുടെ സംഘം തന്നെയാണ് കാർ കടത്തിയത് എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചു. പന്ത്രണ്ടോടെ ഒരു കാർ വേഗത്തിൽ ഓടിച്ച് പോകുന്നത് കണ്ടുവെന്ന് സമീപവാസികൾ പറഞ്ഞു.
സ്വർണ്ണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ ബുധനാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
അർജുൻ ആയങ്കിയുടെ കാർ പോലീസ് എത്തും മുമ്പ് വീണ്ടും കാണാതായി
03:29 PM Jun 24, 2021 | Deepika.com