രാ​ജ്യ​ത്ത് 54,069 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; രോ​ഗ​മു​ക്തി 68,885 പേ​ർ​ക്ക്

10:04 AM Jun 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 54,069 പേ​ർ​ക്ക്. ഈ ​സ​മ​യം 68,885 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,321 പേ​ർ മ​രി​ച്ചു.

ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 3,00,82,778 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 2,90,63,740 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ആ​കെ 3,91,981 പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 6,27,057 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 30,16,26,028 വാ​ക്സി​നേ​ഷ​നാ​ണ് ന​ട​ന്ന​ത്.

രോ​ഗ​മു​ക്തി നി​ര​ക്ക് 96.61 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ചു. പ്ര​തി​വാ​ര രോ​ഗ​മു​ക്തി നി​ര​ക്ക് അ​ഞ്ചി​ൽ താ​ഴെ​യാ​ണ്, 3.04 ശ​ത​മാ​നം. പ്ര​തി​ദി​ന രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 4.74 ശ​ത​മാ​ന​മാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.